മുബൈയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സാക്ഷി തിവാരിയുടെ സ്വപ്നം ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുക എന്നതാണ്. പക്ഷേ ഒന്ന്‍ ഓടിക്കളിക്കാന്‍ പോലും നവിമുംബൈയിലെ സാക്ഷിയുടെ സ്കൂളിന്‍റെ സമീപത്ത് ഒരു മൈദാനം ഇല്ല. കുട്ടികള്‍ വിവിധആവശ്യങ്ങള്‍ ഉന്നയിച്ച് എഴുതുന്ന കത്തുകളോട് പ്രധാനമന്ത്രിക്കുള്ള അനുഭാവപൂര്‍ണ്ണമായ സമീപനത്തെക്കുറിച്ച് അറിയാവുന്ന സാക്ഷി അത് തന്നെ തന്‍റെ സ്വപ്നത്തിന്‍റെയും സാക്ഷാത്കാരത്തിനുള്ള വഴി എന്ന്‍ നിശ്ചയിച്ചു.
തുടര്‍ന്ന്‍, സാക്ഷി പ്രധാനമന്ത്രിക്ക് കത്തെഴുതി സഹായം അഭ്യര്‍ഥിച്ചു. സാക്ഷിയുടെ കത്ത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി സാക്ഷിയുടെ ആവശ്യം നിറവേറ്റാനുള്ള നടപടികള്‍ തത്ക്ഷണം ആരംഭിച്ചു. സ്കൂളിനോട് അടുത്തുതന്നെ ഉള്ള ഒരു സ്ഥലം കളിസ്ഥലം ഉണ്ടാക്കാനായി സാക്ഷിയുടെ സ്കൂളിന്‍റെ പേരില്‍ അനുവദിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ “മന്‍ കി ബാത്ത്” പരിപാടി എല്ലാ മാസവും മുടങ്ങാതെ കേള്‍ക്കാറുള്ള സാക്ഷിക്ക് അങ്ങനെയാണ് കത്തെഴുതാനുള്ള ഉപായം തോന്നിയത്. താന്‍ ഒളിംപിക്സ് മെഡല്‍ സ്വപ്നം കാണുന്നയാളാണെന്ന കാര്യവും സാക്ഷി കത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
സ്കൂളിനായി അനുവദിച്ച സ്ഥലം എത്രയും പെട്ടെന്ന് കായിക മത്സരങ്ങള്‍ക്ക് യോഗ്യമാക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് സിഡ്കോയാണ്.
Post Your Comments