Oru Nimisham Onnu Shradhikkoo

വിദേശികളായ സ്വാമിഭക്തരുടെ ഉദാഹരണത്തിലൂടെ ശബരിമലയെപ്പറ്റി നമുക്ക് ലഭിക്കുന്ന പാഠം!

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വാഗ്വാദങ്ങള്‍ ഓരോദിവസവും കൊഴുത്തുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ അഞ്ജലി ജോര്‍ജ്ജ് എന്ന ഫേസ്ബുക്ക് യൂസര്‍ നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയമാണ്.

ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന 50വയസിനു മുകളില്‍ പ്രായമുള്ള വിദേശവനിതകളെ ചിത്രസഹിതം പരാമര്‍ശിച്ചു കൊണ്ടാണ് അഞ്ജലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

‘മാധ്യമങ്ങള്‍ പറയുന്നതുപോലെ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്കില്ല. ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനത്തിന് മാത്രമേ വിലക്കുള്ളു. അത് ആ സ്ഥലത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട വിലക്കാണ്. ഓരോ അമ്പലത്തിനും തനതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. നിരീശ്വരവാദം നടത്തുന്നവര്‍ക്ക് ഈ ആചാരാനുഷ്ഠാനങ്ങള്‍ മനസിലാകില്ല എന്നുകരുതി, അവയെ പൊതുവായ ഒരു ചരടില്‍ കെട്ടാന്‍ കഴിയില്ല. സനാതന ചിന്താ ധാരയില്‍ ഈശ്വരഭക്തിക്കും, നിരീശ്വരവാദത്തിനും ഒരേപോലെ സ്ഥാനം നല്‍കുന്നതുപോലെ, സ്ത്രീപുരുഷ ആരാധനക്രമങ്ങള്‍ക്കും ഇവിടെ സവിശേഷമായ സ്ഥാനം നല്‍കിയിരിക്കുന്നു.

അതു കൊണ്ട്, എതിര്‍പ്പുമായി നടക്കുന്നവരോട് പറയാനുള്ളത്, ക്ഷേത്രത്തിലെ വിശ്വാസകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം അതാതു സ്ഥലങ്ങളിലെ വിശ്വാസികള്‍ക്ക് തന്നെ വിട്ടുകൊടുക്കാനാണ്. വിചിത്രങ്ങളായ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന നിരീശ്വരരുടെ കാമ്പില്ലാ വാക്യങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലത് വിശ്വാസവും ഭക്തിയും ഉള്ളവരുടെ വചനങ്ങള്‍ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button