NewsIndia

സാക്കിര്‍ നായിക്ക് വീണ്ടും കുരുക്കിൽ

ന്യൂഡൽഹി: വിവാദമതപ്രഭാഷകൻ സാക്കിർ നായിക്ക് വീണ്ടും കുരുക്കിൽ. സാക്കിര്‍ നായികിനെതിരെ തീവ്രവാദ നിരോധന നിയമപ്രകാരം കേസെടുക്കുമെന്നാണ് വിവരം. സാക്കിര്‍ നായികിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനും തീരുമാനമായതായും റിപ്പോർട്ട് ഉണ്ട്.

ബംഗ്ലാദേശിലെ ധാക്കയിലെ ഭീകരാക്രമണത്തിന് പ്രേരണയായത് സാക്കിര്‍ നായിക്കിന്റെ മത പ്രസംഗങ്ങളാണ് എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സാക്കിറിനെതിരെ അന്വേഷണം ആരംഭിച്ചത്. തീവ്രവാദ ബന്ധമുള്ള അന്‍പതിലധികം പേരുമായി സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരന്തരം സമ്പർക്കം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button