![](/wp-content/uploads/2016/08/1e12.jpg)
കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം പെന്‍ഡ്രൈവ് മാറിപ്പോയപ്പോള്‍ പ്ലാറ്റ്ഫോമില്‍ വച്ചിരുന്ന ടിവി-സ്ക്രീനില്‍ അശ്ലീലസിനിമ ഓടിയതും അതിനെ പിന്തുടര്‍ന്നുണ്ടായ വിവാദവുമൊക്കെ ആരും മറന്നിട്ടുണ്ടാവില്ല.
ഇന്നിതാ പൂനെയിലെ കാവ്രെ റോഡില്‍ സമാനമായ ഒരു സംഭവം നടന്നിരിക്കുന്നു. പൊതുനിരത്തിനെ അഭിമുഖീകരിക്കുന്ന വിധത്തില്‍ ഒരു ട്രാഫിക് ഇന്‍റര്‍സെക്ഷനില്‍ വച്ചിരിക്കുന്ന കൂറ്റന്‍സ്ക്രീനിലാണ് ഏറെ പോപ്പുലര്‍ ആയ ഒരു പോണ്‍സൈറ്റിലെ ദൃശ്യങ്ങള്‍ പ്രത്യക്ഷ്യപ്പെട്ടത്. ഒരു ട്വിറ്റര്‍ യൂസറാണ് ഈ സംഭവത്തിന്‍റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതോടെ സംഭവം വൈറല്‍ ആയി.
ചുറ്റുമുള്ള ആളുകളെയൊന്നും വകവയ്ക്കാതെ കുടചൂടി നിന്ന്കൊണ്ട് പോണ്‍വീഡിയോ ആസ്വദിക്കുന്ന ഒരു ചേട്ടനേയും ഫോട്ടോയില്‍ കാണാം.
Karve road.. Pune.. Live X.Videos?
.@GabbbarSingh pic.twitter.com/OIFfczuisG
— MumBaekar.. (@katamulgi) August 26, 2016
Post Your Comments