NewsIndia

അടുത്ത ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഏറെ പ്രതീക്ഷിക്കാം… താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി മുന്നിട്ടിറങ്ങുന്നു

ന്യൂഡല്‍ഹി : ഒളിംപിക്‌സിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. 2020, 2024, 2028 തുടങ്ങിയ വര്‍ഷങ്ങളില്‍ നടക്കാനുള്ള ഒളിംപിക്‌സിനുളള കര്‍മപരിപാടി തയാറാക്കുകയാണ് സംഘത്തിന്റെ ചുമതല. 2020ല്‍ ജപ്പാനിലെ ടോക്കിയോയിലാണ് ഒളിംപികസ് നടക്കുക. കായിക രംഗത്തെ സൗകര്യങ്ങള്‍, പരിശീലനം, പരിശീലന രീതി എന്നിവ സംഘം വിലയിരുത്തും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഘത്തില്‍ ഉള്ളവരെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നടപടി. ഏറെ പ്രതീക്ഷകളുമായി 118 കായിക താരങ്ങളുമായാണ് ഇന്ത്യ റിയോയില്‍ മല്‍സരിക്കാന്‍ ഇറങ്ങിയത്. എന്നാല്‍, ഒരു വെള്ളിയും വെങ്കലവുമടക്കം രണ്ടു മെഡലുകള്‍ മാത്രം നേടാനെ സാധിച്ചിരുന്നുള്ളൂ. 67-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി. സിന്ധു വെള്ളിയും ഗുസ്തിയില്‍ സാക്ഷിമാലിക്ക് നേടിയ വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button