തിരുവനന്തപുരം: തെരുവുനായ ശല്യം നിയമനിര്‍മാണത്തിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. തെരുവുനായ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് നല്‍കിയ കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ വിശദീകരിച്ചത്.
“കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ കൊന്നുടുക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളില്‍ താങ്കളെ പോലൊരു പ്രമുഖ വ്യക്തി സ്വാധീനിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. തെരുവുനായകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവന് വിലകല്‍പിക്കുന്നു. നിയമം അനുശാസിക്കുന്ന രീതിയില്‍ നായകളെ വന്ധ്യംകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം,” കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
നായശല്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൃത്രിമമാണെന്ന ആരോപണം ശരിയല്ലെന്നും തെരുവുനായകള്‍ കേരളമൊട്ടാകെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും കത്തില്‍ മുഖ്യമന്ത്രി പറയുന്നു.
പ്രശ്നപരിഹാരത്തിനായി 1960-ലെ നിയമത്തിനും സുപ്രീംകോടതി വിധികള്‍ക്കും അനുസൃതമായി നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം:
കടപ്പാട്: മാതൃഭൂമി
Post Your Comments