അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സൂര്യഗ്രഹണം അമേരിക്കയില്‍ സംഭവിക്കാന്‍ പോവുകയാണ്. എന്നാണെന്നോ, 2017 ആഗസ്റ്റ് 21 നാണ് ഇത് സംഭവിക്കുന്നത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുകയും അന്ന് സൂര്യന്‍ പൂര്‍ണ്ണമായും ചന്ദ്രനു പിന്നിലൊളിക്കും എന്നതുമാണ് ഈ സൂര്യഗ്രഹണത്തിന്റെ പ്രത്യകത. എന്നാല്‍ അടുത്ത വര്‍ഷം ആ സമയത്ത് പോയി കാണാം എന്നൊന്നും വിചാരിക്കണ്ട. ഇപ്പോഴേ ഹോട്ടലുകളില്‍ റൂം ബുക്കിങ്ങ് കഴിഞ്ഞിരിക്കുകയാണ്. ഇതിനു മുമ്പ് ഇത്രയും വലിയൊരു സൂര്യഗ്രഹണത്തിന് അമേരിക്ക സാക്ഷ്യം വഹിച്ചിട്ടില്ല.
ഒറഗനിലും നാഷെ വില്ലയിലുമെല്ലാം സോളാര്‍ഫെസ്റ്റിന് സംഘാടകര്‍ തയ്യാറെടുപ്പ് തുടങ്ങി. നാല്പത്തഞ്ചു വര്‍ഷത്തിനു ശേഷം അമേരിക്കയിലൊരു സൂര്യഗ്രഹണം ഇതാദ്യമായാണ്. ഒറിഗനില്‍ നിന്ന് തെക്കന്‍ കരോലിന വരെ നീളുന്ന ഗ്രഹണം വ്യാപിക്കുന്ന ദൂരം 67 മൈല്‍ ആണ്. വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, പശ്ചിമ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഗ്രഹണം ഭാഗികമായി വീക്ഷിക്കാം. സൂര്യഗ്രഹണം കാണാനെത്തുന്നവരെ സ്വീകരിക്കാന്‍ വിനോദ സഞ്ചാരമേഖല ഇപ്പോഴേ ഒരുങ്ങിയിരിക്കുകയാണ്.
Post Your Comments