റിലയൻസിന്റെ ഏറ്റവും പുതിയ മൊബൈൽ ബ്രാൻഡ് ആയ ലൈഫും ഫാസ്റ്റസ്റ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉൾപ്പെടുന്ന ജിയോ കണക്ഷനും വെറും 199 രൂപയ്ക്ക് നൽകുന്നു എന്ന വാർത്തക്കെതിരെ കമ്പനി രംഗത്ത്. ഇത്തരത്തിൽ ഒരു വിൽപനയോ ഓഫറോ ഇല്ലെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ സിമുകൾ ലൈഫ് മൊബൈലുകൾക്കൊപ്പം തന്നെയാണ് ലഭിക്കുന്നത്.
reliance- 4g-lyf.com എന്ന വെബ്സൈറ്റ് ലിങ്ക് ഉൾപ്പെടെയാണ് ഈ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഭാഗ്യവാന്മാരായ വിജയികൾക്ക് കാഷ് ഓൺ ഡെലിവറി സംവിധാനം ഉള്ളതായും ഈ വ്യാജ സന്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ ലിങ്ക് തുറക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. ലിങ്കിൽ ക്ലിക്കുചെയ്തു കഴിഞ്ഞാൽ പേരും മൊബൈൽ നമ്പറും സ്മാർട്ട് ഫോൺ കളറും ഉൾപ്പെടെയുള്ളവ നൽകാനും മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അവ ഷെയർ ചെയ്യാനും ഇവർ നിർദ്ദേശിക്കും. ഫോൺ ലഭിക്കുന്നതിനായി ഒരു ആപ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. ഈ ആപ് ഡൗൺലോഡ് ചെയ്തില്ലെങ്കിൽ ഫോണും കണക്ഷനും ലഭിക്കില്ല എന്നും മുന്നറിയിപ്പുണ്ടാകും. എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഫോണിൽ വൈറസ് കയറാമെന്നും കമ്പനി മുന്നറിയിപ്പ് നൽകി
Post Your Comments