NewsIndia

വീണ്ടും ഫേസ്ബുക്ക് ചതി; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍!

മംഗളൂരു: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് മൂന്നുമാസം കൊണ്ട് 34 ലക്ഷവുമായി കടന്നു. ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ നാല്‍പത്തിനാലുകാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി .ദേറെബയല്‍ ലാന്‍ഡ് ലിങ്ക്‌സ് ടൗണ്‍ഷിപ്പിലെ താമസക്കാരിയാണ് കബളിപ്പിക്കപ്പെട്ടത് .മൂന്നുമാസം മുമ്പാണ് ഫെയ്സ് ബുക്കിലൂടെ ജോണ്‍പോള്‍ എന്ന വിദേശിയുമായി യുവതി പരിചയപ്പെടുന്നത്. ഇംഗ്ലണ്ടിലും അമേരിക്കയിലുമായി മാറി മാറി കഴിയുകയാണെന്നാണ് പരിചയക്കാരന്‍ യുവതിയോട് പറഞ്ഞിരുന്നത്.

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണെന്ന് അറിഞ്ഞ സുഹൃത്ത്, ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റില്‍ ഏഴ് കോടി മുടക്കാം എന്ന് പറഞ്ഞു. ഇതു കേട്ട് യുവതി പ്ലോട്ടുകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലായി. ഫണ്ട് കൈമാറാന്‍ നികുതിയും മറ്റുമായി 34 ലക്ഷത്തിന്റെ ചെലവുവരുമെന്ന് സുഹൃത്ത് പറഞ്ഞു. ഇതുവിശ്വസിച്ച് സുഹൃത്ത് പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് 34 ലക്ഷം രൂപ ഓണ്‍ലൈനായി കൈമാറി.എന്നാൽ യുവതിയുടെ അക്കൗണ്ടില്‍ ഏഴു കോടി വന്നില്ലെന്നു മാത്രമല്ല, ജോണ്‍ പോള്‍ യുവതിയെ പറ്റിച്ച് കടന്നുകളയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button