പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനനഗരമായ പ്രാഗില്‍ സന്ദര്‍ശനം നടത്തവെ ജര്‍മ്മന്‍ ചാന്സ്ലര് ആഞ്ചെലാ മെര്‍ക്കലിനെതിരെ ഉണ്ടായ വധശ്രമം പരാജയപ്പെടുത്തിയതായി ചെക്ക് പോലീസ് അറിയിച്ചു. മെര്‍ക്കലിന്റെ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ആയുധധാരിയായ വ്യക്തിയെ പോലീസ് പിടികൂടി.
“പ്രശ്നക്കാരനെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തു,” പോലീസ് വക്താവ് ജോസഫ് ബൊകാന് പറഞ്ഞു.
“അയാള്‍ ഒരു കുറ്റകൃത്യം നടത്താനുള്ള പദ്ധതിയോടെ വന്നതാണ്. വ്യക്തമായി പറഞ്ഞാല്‍ ഒരു ഒഫീഷ്യലിനെ അക്രമിക്കാനുള്ള താത്പര്യമായിരുന്നു അയാള്‍ക്ക്,” ബൊകാന് പറഞ്ഞു.
ചെക്ക് പ്രധാനമന്ത്രി ബോഹുസ്ലാവ് സൊബോട്കയുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയ മെര്‍ക്കല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സിറ്റിയിലേക്ക് വരവെയാണ് ഒരു കറുത്ത മെഴ്സിഡസ് കാറില്‍ എത്തിയ അക്രമി വാഹനവ്യൂഹത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത്.
തുടര്‍ന്നാണ് ചെക്ക് പോലീസ് കാര്‍ തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യൂറോപ്പ്, പ്രത്യേകിച്ചും ജര്‍മ്മനി, കനത്ത ഭീകരാക്രമണ ഭീഷണിയില്‍ നില്ക്കുന്ന ഈ സമയത്ത് നടന്ന ഈ സംഭവം ജര്‍മ്മന്‍ അധികൃതരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments