ഷാര്‍ജ: തുറസായി കിടക്കുന്നതും മലയാളികള്‍ കച്ചപാര്‍ക്കിങുകള്‍ എന്ന് വിളിക്കുന്നതുമായ സ്ഥലങ്ങളിൽ നഗരസഭയുടെ അഅംഗീകാരമില്ലാതെ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാനാകില്ല. ഇതുവരെ ഇവിടെ നിറുത്തിയിട്ടിരുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പടങ്ങിയ ലഘുലേഖകള്‍ അധികൃതര്‍ വെച്ചിരുന്നു. എന്നാൽ ഇനി മുതൽ ഇത്തരം ഇടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങും.
ഇപ്പോള്‍ കച്ച പാര്‍ക്കിങുകളായി ഉപയോഗിക്കുന്ന ഇടങ്ങളെല്ലാം വൈകാതെ പണമടച്ചുള്ള പാര്‍ക്കിങുകളായി മാറും. മണിക്കൂര്‍ വെച്ചായിരിക്കും നിരക്ക് ഈടാക്കുക. വാര, മാസ, വാര്‍ഷിക നിരക്കുകളും ഉണ്ടാകും. പലതരത്തിലുള്ള നിയമലംഘനങ്ങളും ഇത്തരം പാര്‍ക്കിങുകള്‍ കേന്ദ്രികരിച്ച് നടന്നത് മൂലമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിവരം.
Post Your Comments