
ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരെ മെസി നേടിയ ഗോളിന് കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള യുവേഫയുടെ പുരസ്കാരം. മികച്ച കളിക്കാരുടെ അവസാന പട്ടികയിലെ 3 പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍പ്പെടാതെ പോയ മെസിക്കും ബാഴ്സലോണയ്ക്കും ആശ്വാസമായി ഈ പുരസ്കാരം.
ബാഴ്‌സലോണയുടെ ടിക്കി-ടാക്ക പാസിംഗ് ശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായിരുന്നു റോമയ്ക്കെതിരായ മെസിയുടെ ഗോള്‍. ബാഴ്സയുടെ ലോകോത്തര ആക്രമണത്രയങ്ങളായ മെസി, ലൂയിസ് സുവാരാസ്, നെയ്മര്‍ ഇവരെല്ലാവരും തങ്ങളുടേതായ പങ്ക് വഹിച്ച്, കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള വണ്‍-ടച്ച് പാസിംഗിലൂടെ മുന്നേറിവന്ന മെസിയുടെ മാന്ത്രിക ഫിനിഷിംഗ് പാടവതിലൂടെ നേടിയ സുന്ദര ഗോള്‍!
മെസി നേടിയ ഈ മാന്ത്രിക ഗോളിന്‍റെ വീഡിയോ കാണാം:
Post Your Comments