NewsIndia

മാവോയിസ്റ്റുകളുടെ ലക്ഷകണക്കിന് അനധികൃത പണം ചിതലരിച്ചു

റാഞ്ചി : വൻവ്യവസായികളെയും ബിസിനസുകാരെയും കൽക്കരി, ഖനി മാഫിയ തലവൻമാരെയും ഭീഷണിപ്പെടുത്തിയും ലെവിയായും വാങ്ങിയ പണമാണ് ജാർഖണ്ഡ്– ഒഡീഷ അതിർത്തിയിലെ ചക്കിരി–ബക്രാകൊച്ച് വനത്തിൽ ‘സുരക്ഷിത’മായി മാവോയിസ്റ്റുകൾ കുഴിച്ചിട്ടത്. കഴിഞ്ഞമാസം പണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ഒരു കെട്ടൊഴികെ ബാക്കിയെല്ലാം ചിതലരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ മാവോയിസ്റ്റ് പ്രാദേശിക നേതാവ് കാനുറാം മുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതായിരുന്നു പണം. കഴിഞ്ഞ ജനുവരിയിൽ കുഴിച്ചിട്ട 30 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഒഴിച്ച് 29 ലക്ഷം രൂപ ചിതൽ തിന്നു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button