Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

അച്ചടക്കലംഘനം നടത്തി ജെ എൻ യു വിദ്യാർഥികൾ

ഡൽഹി: അഫ്‌സൽ ഗുരു അനുസ്മരണത്തിൽ വിദ്യാർഥികൾ അച്ചടക്കലംഘനം നടത്തിയെന്ന് ജൻഹർലാൽ നെഹ്‌റു സർവകലാശാല. ഫെബ്രുവരി ഒൻപതിന് നടത്തിയ പരിപാടിയിലാണ് ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, എന്നിവരുൾപ്പെടെ 21 പേർ അച്ചടക്ക ലംഘനം നടത്തിയത്. ഇവർ അച്ചടക്കം ലംഘിച്ചുവെന്ന് സർവകലാശാല നിയോഗിച്ച കമ്മിറ്റിയാണ് കണ്ടെത്തിയത്.

സർവകലാശാലയോട് ഇവർക്കെതിരെ നടപടിയെടുക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു. പിഴയിൽ ചില വിദ്യാർത്ഥികൾക്ക് ഇളവു ചെയ്തിട്ടുണ്ട്. അതേസമയം ജെ എൻ യു സ്റ്റുഡൻറ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരായ നടപടികൾ എന്തൊക്കെയാണെന്ന് വ്യതമാക്കിയിട്ടില്ല.

കമ്മിറ്റ റിപ്പോർട്ടിൽ വിദ്യാർഥികൾ സർവകലാശാലയുടെ അച്ചടക്ക നിർദേശങ്ങൾ ലംഘിച്ചുവെന്നാണ് പറയുന്നത്. ഇവരെ ഹോസ്റ്റൽ മുറിയിൽ പുറത്താക്കുന്നതുൾപ്പടെയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അപ്പലേറ്റ് അതോറിറ്റിയെ ഇവർക്ക് നടപടികൾക്കെതിരെ സമീപിക്കാം. എന്നാൽ അന്തിമ നടപടി എടുക്കാൻ അധികാരം വൈസ് ചാൻസലർക്കാണ് .

സർവകലാശാല അച്ചടക്കനടപടികൾക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 16 ദിവസം പിന്നിട്ടു. സമരം സർവകലാശാലയുടെ തീരുമാനത്തിൽ മാറ്റമുണ്ടാക്കാൻ ഇതുവരെ ആയിട്ടില്ല. ഡൽഹി ഹൈക്കോടതിയെ ചില സർവ്വകലാശാലകൾ സമീപിച്ചിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിക്കൾക്കെതിരെ അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം വരുന്നതുവരെ നടപടിയെടുക്കരുതെന്നും കോടതി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button