Gulf

വിശുദ്ധ ഹജ്ജ്: അനധികൃത തീർത്ഥാടകരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് അനധികൃതമാര്‍ഗ്ഗങ്ങളിലൂടെ ശ്രമിക്കുന്നവരേയും അത്തരക്കാരെ സഹായിക്കുന്നവരേയും തടയാൻ അധികൃതർ കര്‍ശന നടപടികള്‍ തുടങ്ങി. അനധികൃത തീർത്ഥാടകരെ ഒരു നിലക്കും പുണ്ണ്യസ്ഥലങ്ങളിലേക്ക് കടത്തി വിടരുതെന്ന നിര്‍ദ്ദേശം എല്ലാ സുരക്ഷാഉദ്യോഗസ്ഥ ഘടകങ്ങള്‍ക്കും പൊതു സുരക്ഷാ വിഭാഗം ഡയറക്ടർ നല്‍കിക്കഴിഞ്ഞു.

വിലക്കുകള്‍ ലംഘിച്ച് അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് തടവും പിഴയും നാടു കടത്തലുമാണ് കാത്തിരിക്കുന്ന ശിക്ഷകള്‍. അനധികൃത തീർത്ഥാടകരെ വ്യാജ പെർമിറ്റുകളുണ്ടാക്കി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഹജ്ജ് കമ്പനികളേയും നിരീക്ഷണവലയത്തില്‍ നിര്‍ത്തുകയും, അനുയോജ്യമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം ഒന്നര ലക്ഷത്തിലധികം അനധികൃത തീർഥാടകരെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിന്നും അനുമതിപത്രം ഇല്ലാത്തതിന്‍റെ പേരിൽ മടക്കിയയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button