ഇന്ത്യയില്‍ പലയിടത്തും കുഞ്ഞിന് നാവില്‍ സ്വര്‍ണമുരച്ചു നല്‍കുന്ന പതിവുണ്ട്. ആയുർവേദം ഇതിനു സ്വര്‍ണപ്രശ്ന എന്നാണ് പറയുന്നത്. ആയുർവേദം നിർദേശിക്കുന്ന ഒരു രീതി കൂടാണിത്. കുഞ്ഞിന് സ്വര്‍ണം നല്‍കുന്നതു നല്ലതോ ചീത്തയോ എന്നതിനെ കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ട്. പണ്ടുകാലം മുതല്‍ സ്വര്‍ണം ആരോഗ്യത്തിന നല്ലതാണെന്നാണ് ആയുർവേദത്തിന്റെ കണക്കുകൂട്ടൽ. ഇതുകൊണ്ടാണ് രാജഭരണകാലത്ത് രാജാക്കന്മാര്‍ സ്വര്‍ണപാത്രങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നത്.
ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും പ്രതിരോധശേഷി നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് സ്വർണ്ണം. ഇതുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് സ്വർണ്ണം നൽകുന്നത് . ആയുര്‍വേദത്തിൽ പറയുന്നത് കുഞ്ഞിന് ചെറിയ അളവില്‍ സ്വര്‍ണം കൊടുക്കുന്നത് ഭാവിയില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിയ്ക്കാനും അസുഖങ്ങള്‍ വരാതിരിയ്ക്കാനും സഹായകമാകുമെന്നാണ്. ആസ്തമ, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കു വരാതിരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.
കുഞ്ഞിന് തങ്കഭസ്മം അല്ലെങ്കില്‍ സ്വര്‍ണം കല്ലിലുരച്ച് പാനീയരൂപത്തിലാക്കിയാണ് നല്‍കേണ്ടത്. വെള്ളത്തിനു പകരം സ്വര്‍ണമുരയ്ക്കുന്നതില്‍ തേന്‍, നെയ്യ്, ബ്രഹ്മി എന്നിവ ചേര്‍ത്തും നല്‍കാറുണ്ട്. കുഞ്ഞിന്റെ ബുദ്ധിവികാസത്തിനു ആറുമാസം അടുപ്പിച്ചു സ്വര്‍ണം നല്‍കിയാല്‍ സഹായകമാകും. മാത്രമല്ല കാഴ്ചശക്തിയും സംസാര, കേള്‍വിശേഷികളുമെല്ലാം വര്‍ദ്ധിയ്ക്കുമെന്നും ആയുര്‍വേദം പറയുന്നു.
5 വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്വർണ്ണം 1-3 മില്ലീഗ്രാം വരെ കൊടുക്കാമന്നാണ് വിഗദ്ധര്‍ നിര്‍ദേശിയ്ക്കുന്നത്. ഇത് രാവിലെ വെറുംവയറ്റില്‍ കൊടുക്കുന്നതാണ് നല്ലത്. സ്വര്‍ണം നല്‍കാന്‍ പ്രയാസമെങ്കില്‍ സ്വര്‍ണഭസ്മം അതായത് തങ്കഭസ്മം നല്‍കാം. വിദഗ്ദ്ധർ പറഞ്ഞ അളവിൽ മാത്രമേ സ്വർണം കൊടുക്കാവൂ. സ്വര്‍ണം ലോഹമെന്ന നിലയില്‍ കുഞ്ഞിന് ദോഷങ്ങളുണ്ടാക്കുന്നുമില്ല. കാരണം ഇത് മനുഷ്യശരീരത്തിന് ദോഷം വരുത്തിന്നില്ലെന്നാണ് ശാസ്ത്രം
Post Your Comments