671 കോടിയുടെ മുത്ത് കുടിലിലൊളിപ്പിച്ച് മുക്കുവൻ. ലോകത്ത് ലഭ്യമായതില്‍ വെച്ച് ഏറ്റവും വലുതും മൂല്യമേറിയതുമായ മുത്ത് ആരും കാണാതെ ഒളിപ്പിച്ചുവെക്കാന്‍ മുക്കുവനെ പ്രേരിപ്പിച്ചത് ഭാഗ്യം വരുമെന്ന വിശ്വാസമായിരുന്നു. ഫിലിപ്പീന്‍സിലെ ആ മുക്കുവന്‍ സ്വന്തം മരക്കുടിലില്‍ പത്ത് വര്‍ഷത്തോളമാണ് സൂക്ഷിച്ചു വച്ചത് 10 കോടി ഡോളര് (ഏകദേശം 671 കോടി രൂപ) മൂല്യമുള്ള മുത്താണ്.
ഒടുവില്‍ കുടിലിനു തീപിടിച്ച് മറ്റെല്ലാം നശിച്ചപ്പോഴാണ് മുക്കുവന്‍ സ്വന്തം ജീവിതം മാറ്റി മറിച്ചുകളഞ്ഞ ആ മുത്ത് അധികൃതരെ ഏല്‍പിച്ചത്. അധികൃതര്‍ മുത്തൊളിപ്പിച്ചു വച്ച മുക്കുവന്റെ വിവരങ്ങള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. എന്നാൽ ഈ മുത്ത് കിട്ടിയത് ഫിലിപ്പീന്‍സിലെ പലാവാന്‍ ദ്വീപിലെ മുക്കുവനാണെന്നാണ് സൂചന. ഇയാള്‍ ഇത് മരപലകകള്‍കൊണ്ടു നിര്‍മ്മിച്ച തന്റെ കൊച്ചു കുടിലില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു.
മുക്കുവന്റെ കുടിലിനു തീപിടിച്ച് എല്ലാം കത്തിയമര്‍ന്നത് മുത്ത് കിട്ടി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് .ഇതോടെ അവശേഷിച്ച മുത്ത് അധികൃതരെ ഏല്‍പ്പിക്കാന്‍ മുക്കുവന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അദ്ദേഹം മുത്ത് എത്തിച്ചത് മേഖലയിലെ ടൂറിസം ഓഫീസിലാണ് . മുക്കുവന്‍ കണ്ടെടുത്ത മുത്തിന് 34 കിലോഗ്രാമോളം തൂക്കം വരും. മൂല്യമാകട്ടെ 100 മില്യണ്‍ ഡോളറും.
2006 ലാണ് മുക്കുവനു മുത്ത് ലഭിച്ചതെന്നാണ് അധികൃതർ പറയുന്നത്. സാധാരണപോലെ കടലില്‍ മത്സ്യബന്ധനത്തിനു ശേഷം വള്ളം നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടയിൽ നങ്കൂരം കടലില്‍ കടലില്‍ തട്ടി നിന്നു. തടസം നീക്കാന്‍ വെള്ളത്തിലേക്ക് ഊളിയിട്ട് ചെന്ന മുക്കുവന്‍ മുത്ത് കണ്ടെത്തുകയായിരുന്നു. അങ്ങനെ കണ്ടെത്തിയ മുത്താണ് മൂല്യമറിയാതെ മുക്കുവൻ രഹസ്യമായി സ്വന്തം വീട്ടിൽ സൂക്ഷിച്ചത്.
Post Your Comments