KeralaNews

മാതാപിതാക്കള്‍ പീഡിപ്പിച്ച കുട്ടി ഗുരുതരാവസ്ഥയിൽ

കൊച്ചി: മാതാപിതാക്കള്‍ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ . ശരീരമാസകലം പരിക്കേറ്റ കുട്ടിയ്ക്ക് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാർ അറിയിച്ചു.എറണാകുളം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി . വേണ്ടത്ര ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ കുട്ടിയുടെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണ്. ഇതു മൂലം അപകടനില തരണം ചെയ്യാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. അതിനാല്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമായിരിക്കും .കാല്‍പാദത്തിലേറ്റ മുറിവും മുഖത്തെ പൊള്ളലും ചികിത്സിച്ചു വരികാണ്. കുട്ടിയുടെ ചികിത്സയ്‌ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button