ബെംഗളൂരു: ഓണാവധിക്കു ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കേരള ആർടിസിയുടെ 19 പുതിയ സർവീസുകൾ ഉണ്ടാകും. ഈ ബസുകളുടെ സമയക്രമവും റിസർവേഷനും ഉടൻ ആരംഭിക്കുമെന്ന് എം.ഡി ആന്റണി ചാക്കോ വ്യക്തമാക്കി.
മൈസൂരുവഴി തെക്കൻ കേരളത്തിലേക്ക് ആവശ്യത്തിനു ബസുകൾ ഉണ്ടാകും. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, തലശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കും സ്‌പെഷ്യൽ ബസുകൾ ഉണ്ടാകും. ഡീലക്സ്, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് ബസുകളാണ് സ്പെഷൽ സർവീസുകൾക്ക് ഉപയോഗിക്കുക.കഴിഞ്ഞ വര്ഷം 14 ബസുകളാണ് കേരള ആർടിസിക്കു ബെംഗളൂരുവിൽനിന്നുണ്ടായിരുന്നത്.
തത്കാൽ ക്വോട്ടയിലുള്ള ടിക്കറ്റുകളുടെ റിസർവേഷൻ യാത്രയുടെ 48 മണിക്കൂർ മുൻപേ തുടങ്ങുകയുള്ളു. തത്കാൽ ടിക്കറ്റുകൾക്കു സാധാരണ നിരക്കിനേക്കാൾ 10 ശതമാനം അധികം ഈടാക്കും.
Post Your Comments