News

ജയലളിതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.പൊതുപ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.തമിഴ്നാട്ടിലെ നേതാകള്‍ക്കെതിരെ ജയലളിത സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ വാദം കേള്‍ക്കവെയാണ് ഇത്തരമൊരു പരാമര്‍ശം.നിയമം ദുരുപയോഗം ചെയ്യരുതെന്നും മാനനഷ്ടക്കേസ് നല്‍കി ജനാധിപത്യ അവകാശങ്ങള്‍ തടയരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.അഞ്ച് വര്‍ഷത്തിനിടെ 200 മാനനഷ്ട കേസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇതിൽ . 55 കേസുകള്‍ മാധ്യമങ്ങക്കെതിരെയും 85 കേസുകള്‍ ജയലളിതയുടെ പ്രധാന എതിരാളികളായ ഡി.എം.കെയ്ക്കെതിരെയുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button