ന്യൂഡല്‍ഹി : മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ബാധിച്ചു. പത്ത് സെക്കന്റോളം നീണ്ടു നിന്ന പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ഞൂറോളം കിലോമീറ്റര്‍ അകലെ മ്യാന്‍മാറിലായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ അസം, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടു.
ഭൂചലനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഓഫീസുകളില്‍ നിന്നും കോളെജുകളിലും നിന്നും ആളുകളെ ഒഴിപ്പിച്ചു. കൊല്‍ക്കത്തയിലെ മെട്രോ സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയായിരുന്നു
Post Your Comments