ആതിരപ്പള്ളി: മദ്യപാനികളുടെ ഭീഷണിയെ തുടർന്ന് ആദിവാസികൾ നാടുപേക്ഷിച്ച് കാട്ടിലേക്ക് പാലായനം ചെയ്തു. സർക്കാർ നൽകിയ വീടുകൾ ഉപേക്ഷിച്ച് അതിരപ്പിള്ളി മുക്കുംപുഴ കോളനിയിലെ കുടുംബങ്ങളാണ് മദ്യപാനികളുടെ ശല്യം സഹിക്കവയ്യാത കാട്ടിലേക്ക് മാറിയത്.
വാഴച്ചാൽ വനത്തിൽ പെരിങ്ങൽകുത്ത് ഡാമിനോട് ചേർന്ന പ്ളാസ്റ്റിക് കുടിലുകളിലാണ് കൈക്കുഞ്ഞുങ്ങളും വൃദ്ധരും അടക്കം നാൽപതിലേറേപ്പേർ, ഒരുമാസമായി കഴിയുന്നത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് കോളനിക്കാരും പുറമേ നിന്നുള്ളവരും ചേർന്ന് മദ്യം വാങ്ങി കോളനിയിലെത്തിച്ച് വിൽപ്പന തുടങ്ങിയതോടെ കോളനി മദ്യപാനികളുടെ താവളമായി മാറി.
മദ്യപാനം എതിർത്ത കുട്ടികൾക്കും സ്ത്രീകൾക്കും നേരേപോലും അടിയും ചീത്തവിളിയുമായി. സർക്കാർ നൽകിയ കോൺക്രീറ്റ് വീടുകൾ എറിഞ്ഞും അടിച്ചും മദ്യപാനികൾ നശിപ്പിച്ചു. അവസാനം അവർ കാടിനെ അഭയം പ്രാപിച്ചു.
Post Your Comments