ക്വെറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാകിസ്ഥാനില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന വിമത പ്രക്ഷോഭകാരികൾ ഇന്ത്യൻ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോകളും ഉയർത്തിപ്പിടിച്ചു കൊണ്ട് കൂറ്റന്‍ പാക്-വിരുദ്ധ പ്രക്ഷോഭവും അവര്‍ സംഘടിപ്പിച്ചു. ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ മുൻ നേതാവും രക്തസാക്ഷിയുമായ അക്ബർ ബുഗ്തിയുടെ ഫോട്ടോയ്ക്കൊപ്പമാണ് നരേന്ദ്രമോദിയുടെ ഫോട്ടോയും ഉയർത്തിപ്പിടിച്ചത്. തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ബലൂചിസ്ഥാനിലെ ജനകീയ പ്രക്ഷോഭത്തെ പാകിസ്ഥാൻ അടിച്ചമർത്തുന്ന കാര്യം പരാമര്‍ശിച്ച മോദി, ബലൂചിസ്ഥാനില പാകിസ്ഥാന് നടത്തുന്ന വന്‍ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിച്ചു.
ഇതേത്തുടര്‍ന്ന് നിരവധി ബലൂച് നേതാക്കള്‍ മോദിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി. ഇവര്‍ക്കെല്ലാമെതിരെ പാക് അധികൃതർ കേസുകളും എടുത്തു. ബ്രാഹംദാഗ് ബുഗ്തി, ഹർബിയാർ മാരി, ബനൂക് കരിമ ബലൂച്ച് എന്നീ നേതാക്കൾക്കെതിരെയാണ് പാകിസ്ഥാന് കേസെടുത്തത്.
അക്ബർ ബുഗ്തിയുടെ ചെറുമകനാണ് ബ്രാഹംദാഗ് ബുഗ്തി. മോദിക്കും ഇന്ത്യക്കാർക്കും ബലൂച് നേതാക്കള്‍ നന്ദി പറയുകയും, തങ്ങളുടെ പ്രശ്നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നതിന് അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments