NewsGulf

സൗദിയിൽ പള്ളിക്ക് നേരെ വീണ്ടും ഭീകരാക്രമണശ്രമം

സൗദിയിൽ പള്ളിക്ക് നേരെ ഭീകരാക്രമണശ്രമം; ഒരാളെ വെടിവച്ചു കൊന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സൗദിയുടെ കിഴക്കൻ പ്രദേശമായ ഖത്തീഫ് ഉമ്മുൽ ഹമാം ഗ്രാമത്തിലെ പള്ളിക്ക് നേരെയുള്ള ഭീകരാക്രമണ ശ്രമം തകർത്തു. ആക്രമണത്തിനൊരുങ്ങിയ യുവാവിനെ വെടിവച്ചുകൊന്നു. ഇയാളുടെ കൂട്ടാളിയെ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്തു. ഷിയാ ഭൂരിപക്ഷപ്രദേശത്തു ഇന്നലെ വൈകുന്നേരം ഏഴോടെ ആയിരുന്നു സംഭവം.

പള്ളിക്ക് നേരെ മാരകമായ സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ഘടിപ്പിച്ച് എത്തിയ അക്രമികളിലൊരാൾ അൽ റസൂൽ അൽ ആദം ആണ് ആക്രമണത്തിനു മുതിർന്നത്. പള്ളിയിൽ സ്ഫോടനമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. വൻ ദുരന്തമാണ് ഇയാളെ വെടിവച്ചിട്ടതിലൂടെ വൻ ദുരന്തം ഒഴിവായി. രണ്ടാമനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത് അൽ മുസ്തഫ ഏരിയയിൽ നിന്നാണ്. സൗദിയിൽ താമസിക്കുന്ന വിദേശ രാജ്യക്കാരാണ് അക്രമികൾ രണ്ടു പേരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button