India

ഖത്തര്‍ കമ്പനിക്ക് ഇന്ത്യയില്‍ 100 കോടി രൂപ പിഴ

മുംബൈ : ഖത്തര്‍ കമ്പനിക്ക് ഇന്ത്യയില്‍ 100 കോടി രൂപ പിഴ. ദക്ഷിണ മുംബൈയില്‍ കപ്പല്‍ മുങ്ങി എണ്ണ കടലില്‍ ഒഴുകിയ സംഭവത്തിലാണ് ഖത്തര്‍ ആസ്ഥാനമായ ഷിപ്പിങ് കമ്പനിക്ക് 100 കോടി രൂപ ദേശീയ ഹരിതട്രൈബ്യൂണല്‍ പിഴ വിധിച്ചത്. സംഭവത്തില്‍ അദാനി ഗ്രൂപ്പിന് 5 കോടി രൂപയും ട്രൈബ്യൂണല്‍ പിഴയിട്ടിട്ടുണ്ട്.

2011 ആഗസ്റ്റ് നാലിനാണ് ദക്ഷിണ മുംബൈയില്‍ നിന്നും അദാനിയുടെ ഗുജറാത്തിലെ തെര്‍മല്‍ പ്ലാന്റിലേക്ക് കല്‍ക്കരിയുമായി പോകുകയായിരുന്ന കപ്പല്‍ 20 ട്രോപ്പിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. തുടര്‍ന്ന് എണ്ണ ചോര്‍ച്ച ഉണ്ടാകുകയും ഇത് ഏറെക്കാലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇത് സംബന്ധിച്ച കേസ് ഉണ്ടായത്. ഏറെക്കാലം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് ട്രൈബ്യൂണല്‍ കമ്പനിക്ക് വന്‍ പിഴ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button