NewsInternational

17-കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അദ്ധ്യാപികയ്ക്ക് മാതൃകാശിക്ഷ!

സന്‍ഫ്രാന്‍സിസ്കോ: മുപ്പത്തിയൊന്നുകാരിയായ അദ്ധ്യാപികയെ ഗര്‍ഭിണിയാക്കിയ പതിനേഴുകാരന് കോടതി നഷ്ടപരിഹാരം വിധിച്ചു .40 കോടി രൂപയ്ക്ക് തുല്യമായ അമേരിക്കന്‍ ഡോളറാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് കോടതി വലിയ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ജോണ്‍ ബിബി ഡോ എന്ന വിദ്യാര്‍ത്ഥിയുമായി ലോറ വൈറ്റ് ഹസ്റ്റ് എന്ന അദ്ധ്യാപികക്ക് ഒരു വര്‍ഷത്തില്‍ ഏറെയായി ബന്ധമുണ്ടായിരുന്നു. 16 വയസുമുതല്‍ കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചിരുന്നു.തനിക്ക് ഒരിക്കലും ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നായിരുന്നു അദ്ധ്യാപിക കരുതിയിരുന്നത്.തുടര്‍ന്നാണു വിദ്യാര്‍ത്ഥിയുമായുള്ള ബന്ധത്തില്‍ ലോറ ഗര്ഭിണിയായത് .

ഇവര്‍ക്ക് ജോണിനെ കൂടാതെ മറ്റു രണ്ടു വിദ്യാര്‍ത്ഥികളുമായും ശാരീരിക ബന്ധം ഉണ്ടായിരുന്നു. ജോണിന്റെ മാതാവു നല്‍കിയ പരാതിയിലാണു ലോറ കുറ്റക്കാരിയാണെന്ന് തെളിയുന്നത്.. തന്നെ അദ്ധ്യാപിക ചൂഷണം ചെയ്യുന്ന കാര്യം വിദ്യാഭ്യാസ അധികൃതര്‍ക്കും അധ്യാപകര്‍ക്കും അറിയാമായിരുന്നു എന്നാണു ജോണിന്‍റെ വാദം.തുടര്‍ന്നു ഗര്‍ഭിണിയായ അദ്ധ്യാപിക ഒരു കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് രണ്ട് മാസമായപ്പോഴാണ് ഇവര്‍ കുറ്റക്കാരി ആണെന്നു കണ്ട് ജയിലിലടച്ചത്. ഒരു വര്‍ഷത്തെ ശിക്ഷ കാലാവധിക്കു ശേഷം ഇവര്‍ പുറത്തിറങ്ങി. ഇവരുടെ കുഞ്ഞിന് ഇപ്പോള്‍ മൂന്നു വയസ് പ്രായമുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പം മാറി മാറി നിന്നാണ് കുഞ്ഞ് ഇപ്പോള്‍ വളരുന്നത്.

shortlink

Post Your Comments


Back to top button