അഞ്ചു കോടി രൂപ വിലയുള്ള കാറിനു മുകളിലൂടെ ഓടിയ യുവാവിനെ ഉടമ പിടികൂടി മർദ്ധിച്ച് അവശനാക്കുന്ന വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് സംഭവം നടന്നത്. റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന ലംബോര്‍ഗിനി അവെന്റഡോറിന്റെ മുകളിലൂടെ യുവാവ് ഓടുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ കാറിൽ നിന്നിറങ്ങിയ ഉടമ ഇയാളെ പിടികൂടാൻ ഓടിയെങ്കിലും കിട്ടിയില്ല. തുടർന്ന് വീണ്ടും എത്തിയ യുവാവ് കാറിന്‍റെ മുകളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ഉടമപിടികൂടുകയും മർദ്ധിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എക്സ്ട്രീം സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലംബോര്‍ഗിനി അവെന്റഡോര്‍ എസ് വിക്ക് ഏകദേശം 5.01 കോടി രൂപ മുതലാണു ഇന്ത്യയിലെ എക്സ് ഷോറൂം വില.
വീഡിയോ കാണാം ;
Post Your Comments