പോലീസ് സ്റ്റേഷനില്‍ ക്ലെര്‍ക്ക് ആയി ജോലിചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍, പോലീസായി ചമഞ്ഞ് സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കുറ്റത്തിന് തിങ്കളാഴ്ച മുതല്‍ വിചാരണ നടപടികള്‍ക്ക് വിധേയനായി.
മൊറോക്കോ സ്വദേശിനിയായ വനിത അല്‍-റിഗ്ഗയിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന്‍ ഇറങ്ങിവരവെയാണ് ഒരു പോലീസ് കാറില്‍ത്തന്നെ കറങ്ങി നടക്കുകയായിരുന്ന 31-കാരനായ പാകിസ്ഥാന്‍ സ്വദേശി പോലീസായി അഭിനയിച്ച് പീഡനം നടത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 18-ന് അല്‍-റിഫ പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അല്‍-അവീറില്‍ വച്ച് അടുത്തദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഫ്രിജ് അല്‍-മുറാര്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന മൊറോക്കന്‍ വനിത ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങിവരുന്ന വഴിയാണ് ഇയാളുടെ കൗശലത്തിന് ഇരയായി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീകള്‍ നടത്തിയ ഒരു ജ്വല്ലറി മോഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് താനെന്നും, അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യാന്‍ കാറിനുള്ളില്‍ കയറാന്‍ അയാള്‍ ആവശ്യപ്പെട്ടെന്നും മൊറോക്കോ വനിതയുടെ മൊഴിയില്‍ പറയുന്നു.
സംശയിക്കുന്നവരായ സ്ത്രീകളുടെ കൈകളുടെ ഫോട്ടോ എന്ന്‍ പറഞ്ഞ് അയാള്‍ ചില ചിത്രങ്ങള്‍ കാണിക്കുകയും, വനിതയെ കാറിനുള്ളില്‍ കയറ്റുകയും ചെയ്തു. മൊറോക്കോ വനിത കാറിനുള്ളില്‍ കടന്നയുടന്‍, അയാള്‍ ഡോര്‍ ലോക്ക് ചെയ്യുകയും, വനിതയുടെ ഇടതുകൈയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ എന്നു വിശ്വസിച്ചിരുന്ന വനിത ഭയപ്പെട്ട് മിണ്ടാതിരുന്നപ്പോള്‍, അയാള്‍ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ഡ്രൈവ് ചെയ്ത് പോകുകയും, അവിടെ പാര്‍ക്ക് ചെയ്ത ശേഷം കാറിനുള്ളില്‍ വച്ച് തന്നെ വനിതയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
ബലാത്സംഗം കൊണ്ടു മാത്രം നിര്‍ത്താതെ, വനിതയുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും, 500-ദിര്‍ഹവും, ഒരു വാച്ചും കൈക്കലാക്കുകയും ചെയ്തു. വിചാരണ സെപ്റ്റംബര്‍ 22 -ആം തിയതി തുടരും.
Post Your Comments