ന്യൂഡൽഹി: ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റ് ആശുപത്രിയിൽ. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച സുധാ സിങിനാണ് സിക്ക വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. റിയോ ഡി ജെനീറോയില്‍ നിന്ന് തിരികെ എത്തിയ സുധാ സിങിനെ പനി, ശരീര വേദന, രക്തസമ്മര്‍ദ്ദത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം എന്നിവയെത്തുടർന്ന് ബെംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപോർട്ടുകൾ.
ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ് സുധ. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശുകാരിയാണ് 30 കാരിയായ സുധ. ഇവരുടെ കൂടെ റുമില്‍ താമസിച്ചിരുന്ന മലയാളി അത്‌ലെറ്റായ ഒ.പി. ജെയ്ഷ, കവിത റൗട്ട് എന്നിവര്‍ക്കും പനി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുധയുടെ ആരോഗ്യനില മെച്ചപ്പെടുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . ഒളിമ്പിക്‌സിനെത്തുന്ന താരങ്ങളെ ബ്രസീലില്‍ വ്യാപകമായി ബാധിച്ച സിക്ക വൈറസ് സാന്നിധ്യം ആശങ്കപ്പെടുത്തിയിരുന്നു. കായിക താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Post Your Comments