മുംബൈ : 64 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയ യുവതി പിടിയില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 64 ലക്ഷം രൂപ വില വരുന്ന 2.2 കിലോ സ്വര്‍ണ്ണവുമായി ഫര്‍ഹത്ത് ഉന്നിസ എന്ന സ്ത്രീയെ കസ്റ്റംസ് പിടിച്ചത്.
ജെറ്റ് എയര്വേയ്സില് ദുബായില്‍ നിന്നും വന്നിറങ്ങിയതാണിവര്. ചോദ്യം ചെയ്യലില്‍ മറ്റൊരാള്‍ക്കു വേണ്ടി താന്‍ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തുകയായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയത്തിന്റെ പേരില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്വര്‍ണ്ണക്കടത്തുകാര്‍ ഇപ്പോള്‍ കൂടുതലായും സ്ത്രീകളെയാണ് കള്ളക്കടത്തിനുപയോഗിക്കുന്നതെന്നും, വിമാനത്താവളജീവനക്കാരെയും കുറ്റകൃത്യത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.
Post Your Comments