അജ്മാന്‍: എമിറേറ്റിലെ ഡെസേര്‍ട് ക്യാമ്പുകളെ പകല്‍ പ്രവര്‍ത്തിക്കുന്നവയും രാത്രി പ്രവര്‍ത്തിക്കുന്നവയും എന്നിങ്ങനെ രണ്ടായി തിരിക്കാൻ തീരുമാനിച്ചിരിക്കുന്നു.കൂടാതെ ടൂറിസം വില്ലേജുകള്‍ക്ക് നിലവാരത്തിനനുസരിച്ച് നക്ഷത്ര പദവികള്‍ നല്‍കും. ത്രി നക്ഷത്രം, ചതുര്‍ നക്ഷത്രം, പഞ്ചനക്ഷത്രം എന്നിങ്ങനെയാണ് വേര്‍തിരിക്കുകയെന്ന് അജ്മാന്‍ ടൂറിസം ഡിവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് (എ.ടി.ഡി.ഡി.) വ്യക്തമാക്കി.നേരത്തെ എമിറേറ്റിലെ ഹോട്ടലുകള്‍, മോട്ടല്‍, ഹോട്ടല്‍ അപാര്‍ട്‌മെന്റ്, ട്രാവല്‍ ഏജന്‍സി, ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി തുടങ്ങിയവയ്ക്കും തരംതിരിക്കല്‍ നടത്തിയിരുന്നു.
എമിറേറ്റിലെ വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണിതെന്നുംഅബുദാബിയിലെയും റാസല്‍ഖൈമയിലെയും ഡെസേര്‍ട് ക്യാമ്പുകളും ടൂറിസം വില്ലേജുകളും സന്ദര്‍ശിച്ചതിന് ശേഷമാണ് പദവികള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്നും എ.ടി.ഡി.ഡി. ക്ലാസിഫിക്കേഷന്‍ വിഭാഗം മേധാവി സാറ അല്‍ സുവൈദി പറയുകയുണ്ടായി .
Post Your Comments