പത്തനംതിട്ട ജില്ലയില്‍ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളില്‍ ഒന്നാണ്. കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.
സ്വയംഭൂവായ പ്രതിഷ്ട ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. കൂടാതെ മേല്‍ക്കൂരയില്ലാത്ത ഗര്‍ഭഗൃഹവും പഞ്ചലോഹനിര്‍മ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട് നിര്‍ത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പ്രദക്ഷിണ വഴി ചുറ്റുന്ന രീതിയിലാണ് കാവ്. പ്രധാന അമ്പലം കൂടാതെ പടിഞ്ഞാറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയില്‍ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങളും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങളിലും എന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വര്‍ഷത്തിലൊരിക്കല്‍ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വര്‍ണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്.
കാമ്പിത്താന്‍
മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താന്‍. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാല്‍ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തില്‍ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താന്‍ വഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചു പോരുന്നു.
പടിഞ്ഞാറെക്കവില്‍ ഇന്നും കാമ്പിത്താന്റെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താന്‍ ഇവ കല്ലടയാറ്റില്‍ നിന്ന് വീണ്ടെടുത്തതാണ്. ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം. മാനസിക പ്രശ്‌നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അദ്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാന്‍.
പുരാവൃത്തം
മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവില്‍ ക്ഷേത്രം നില്‍ക്കുന്ന കാവില്‍ പുല്ല് അറക്കുവാനായി പോയ സ്ത്രീകളില്‍ ഒരുവള്‍ തന്റെ അരിവാളിന് മൂര്‍ച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയില്‍ ഉരച്ചപ്പോള്‍ ആ ശിലയില്‍ നിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത് കേട്ട് സമീപവാസികള്‍ ഓടിയെത്തി. അതില്‍ ഒരാള്‍ മണ്ണ് വാരി അടിക്കാന്‍ പറയുകയും അങ്ങനെ ചെയ്തപ്പോള്‍ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.
സംഭവം അറിഞ്ഞെത്തിയ പേരകത്തു പോറ്റി ഇത് സ്വയംഭൂവായ ദേവിബിംബമാണെന്നു ഇതിന് നിവേദ്യം കൊടുക്കണമെന്നും നിവേദ്യത്തിന് ആവശ്യമായ മലരും പഴവും കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ സമയം ഒരു വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി എത്തുകയും ഇത് സ്വയംഭൂവായ ഭദ്രകാളി ബിംബമാണെന്നു പറയുകയും ചെയ്തു. ഇയാള്‍ തുള്ളി ഉറഞ്ഞു പറയുന്ന കാര്യങ്ങള്‍ ഫലിക്കുകയും അത്ഭുതപരീക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ ആള്‍ക്കാര്‍ക്ക് ഇയാളിലുള്ള ഭയ, ഭക്തി, വിശ്വാസവും വര്‍ധിച്ചു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിന്റെ അരുളപ്പാട് കേള്‍ക്കുവാന്‍ ധാരാളം ആളുകള്‍ മണ്ണടിയില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികള്‍ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവില്‍ എത്തുകയും നിര്‍ദേശപ്രകാരം ഭജനം പാര്‍ക്കുകയും സങ്കടനികാമ്പിത്താന്റെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വര്‍ണമുടി കാമ്പിത്താന്റെ സാന്നിധ്യത്തില്‍ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വര്‍ണ വാളും ചിലമ്പും നല്‍കി.
ആദ്യ കാമ്പിത്താന്‍ തന്റെ ദിവ്യദൃഷ്ടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിന്റെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താന്‍ തന്റെ ദിവ്യ ശക്തിയാല്‍ പറക്കടവില്‍ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം കൊടുക്കുന്ന വേളയില്‍ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ മോഷണം പോവുകയും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേള്‍ക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു. കാമ്പിത്താന്റെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തില്‍ തിരുവാഭരണങ്ങള്‍ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നല്‍കുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കൊടുത്തിരിക്കുന്നത് പ്രസ്താവ്യമാണ്. ഈ സമയം ഇളയടത്ത് രാജാവും പീകത്ത് പോറ്റിയും കരക്കാരും ചേര്‍ന്ന് ശ്രീകോവില്‍ നടപ്പന്തല്‍ പാട്ടമ്പലം പൂപ്പടക്കൊട്ടില്‍ എന്നിവ നിര്‍മിച്ചു. വര്‍ഷാവര്‍ഷം കുംഭമാസം ക്ഷേത്രോത്സവം ഉച്ചബലി എന്ന പേരില്‍ അറിയപ്പെടുന്നു.
Post Your Comments