NewsIndia

ഫേസ്ബുക്കിനെ കുറിച്ച് പലർക്കും അറിയാത്ത ചില രഹസ്യങ്ങള്‍

ഫേസ്ബുക്കിനെ കുറിച്ച് പലർക്കും അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. ഫെയ്സ്ബുക്ക് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ്. ഒരുപാട് സമയം ഫേസ്ബുക്കിൽ ചിലവഴിക്കുന്ന പലർക്കും ചില വിലപ്പെട്ട സൗകര്യങ്ങളെ കുറിച്ച് അറിയില്ല. അത്തരത്തിൽ ഒന്നാണ് ഫെയ്സ്ബുക്കില്‍ ഇല്ലാത്തപ്പോഴും നമുക്ക് പോസ്റ്റ് ചെയ്യാം എന്നത്.

ഫോട്ടോയോ വിഡിയോകളോ സ്റ്റാറ്റസോ എന്തു വേണമെങ്കിലും ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്യാതെ തന്നെ ഇമെയിലിന്റെ സഹായത്തിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഫെയ്സ്ബുക്ക് നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഇത് വലിയൊരു സൗകര്യമാണ്. Settings < Mobile ഓപ്ഷനില്‍ പോയി ‘post-by-email’ നോക്കുക. ഇവിടെ കാണാം നമ്മുടെ ഇമെയില്‍ അഡ്രസ്സ്. https://www.facebook.com/help/210153612350847/?ref=u2 ഈ ലിങ്കില്‍ പോയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.പക്ഷെ Facebook Text Messaging ആക്ടിവേറ്റ് ചെയ്താലേ ഇത് ഉപയോഗിക്കാനാവൂ. ഇതിനായി നമ്മുടെ നമ്പർ കൂടി നൽകേണ്ടതുണ്ട്.

അതുപോലെ വളരെ എളുപ്പം ഗെയിം റിക്വസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാൻ സാധിക്കും. അതിനു ചെയ്യേണ്ടത് ഇത്ര മാത്രം. നേരെ Settings < Notification Settings പോവുക. ‘On Facebook’, നടുത്തുള്ള ‘Edit’ optionല്‍ ക്ലിക്ക് ചെയ്യുക. ‘App Requests and Activity’ ക്കടുത്ത് ‘Edit’ option എടുത്ത് ഉപയോഗിക്കാത്ത ആപ്പുകൾ എല്ലാം അണ്‍ചെക്ക് ചെയ്ത് കളയാവുന്നതാണ്.

നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ആനിമേറ്റഡ് GIF ആക്കി മാറ്റാനും ഇവിടെ സൗകര്യമുണ്ട്. ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വേണമെന്ന് മാത്രം. പ്രൊഫൈൽ ഫോട്ടോ എടുത്ത് Edit profile Picture ല്‍ ക്ലിക്ക് ചെയ്യുക. പിന്നീട് ‘Take a New Profile Video’ ഓപ്ഷന്‍ എടുക്കുക. ഈ വിഡിയോ animated GIF ആയി സേവ് ചെയ്യാവുന്നതാണ്.

ഹാക്കര്‍മാര്‍ ഒരുപാടുള്ളതു കൊണ്ട് ലോഗിന്‍ അലര്‍ട്ടുകള്‍ ചെയ്യാവുന്നതാണ്. ഓരോ തവണയും പുതിയ സ്ഥലത്ത് നിന്നും ലോഗിന്‍ ചെയ്യുമ്പോള്‍ ഫെയ്സ്ബുക്ക് നമുക്ക് അലർട്ട് മെസ്സേജ് തരും. അതിനായി Settings < Security < Login Alerts എടുക്കുക. ഇവിടെ ലോഗിന്‍ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് ക്രമീകരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button