ദമാസ്കസ്● ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളെ നേരിടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ്. സിറിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോടാണ് സിറിയന്‍ പ്രസിഡന്റ് സഹായം അഭ്യര്‍ഥിച്ചത്. ഐ.എസില്‍ ചേരാനായി ഇന്ത്യയില്‍ നിന്ന് സിറിയയിലേക്ക് പുറപ്പെട്ട മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഇന്ത്യയില്‍ നിന്ന് കാണാതായവരെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ എത്തിയത്.
സിറിയ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന മത മൌലിക സംഘടനകള്‍ക്ക് ഇന്ത്യയില്‍ ബന്ധമുള്ള പ്രസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യത്തില്‍ ഇന്ത്യയെ സഹായിക്കാമെന്ന് ഉറപ്പ് നല്കിയ സിറിയ രഹസ്യ വിവരങ്ങളടക്കം ഇന്ത്യയ്ക്ക് കൈമാറാമെന്ന് സമ്മതിച്ചു. ഐ.എസ്. അടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്ക് എതിരായ പോരാട്ടത്തിന് ഇന്ത്യ സഹായം നല്‍കണമെന്ന് സിറിയന്‍ പ്രസിഡന്റ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. സിറിയന്‍ പ്രധാനമന്ത്രി, സൈനിക തലവന്മാര് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.
Post Your Comments