News

കർണാടകയിൽ ബി ജെ പി മുഖ്യ മന്ത്രി സ്ഥാനാർഥി തീരുമാനമായി

ബെംഗളൂരു :കർണാടകത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യ മന്ത്രിയുമായ ബി എസ് യെദ്യൂരപ്പ നയിക്കും.ബി ജെ പി യുടെ മുഖ്യ മന്ത്രി സ്ഥാനാർഥി യെദ്യൂരപ്പയായിരിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. പാർട്ടിക്കുള്ളിൽ യെദ്യൂരപ്പക്കെതിരെ പടയൊരുക്കം നടത്തുന്നവർക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ,പ്രദാനമന്ത്രി നരേന്ദ്ര മോദി ,കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ള യെദ്യൂരപ്പയെ അടുത്തയിടെയാണ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button