കൊച്ചി: ഫെയ്സ് ബുക്കില്‍ ചാറ്റിംഗിലൂടെ പ്രണയത്തില്‍ വീഴ്ത്തി പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. 18 തികയുമ്പോള്‍ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി.
പറവുര്‍ വടക്കേരയിലാണ് സംഭവം നടന്നത്. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര അമ്മന്‍ ചേരില്‍ വീട്ടില്‍ അരുണിനെതിരെ (24) വടക്കേക്കര പൊലീസ് കെസ്സെടുത്തു.
പറവൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഫേസ്ബുക്ക് വഴിയാണ് അരുണിനെ പരിചയപ്പെടുന്നത്.
നിരന്തരം ചാറ്റിംഗിലൂടെ ഇരുവരും അടുത്തു. പറവൂര്‍ നിവാസികളായതു മൂലം പ്രണയിതാക്കള്‍ക്ക് കണ്ടുമുട്ടാന്‍ എളുപ്പമായി.
പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ കാമുകന്റെ വീട്ടുകാരുമായി സംസാരിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തി ആയതിനു ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാലാം തീയതി 18 വയസ്സ് പൂര്‍ത്തി ആയപ്പോള്‍ വിവാഹ കാര്യം പറഞ്ഞപ്പോള്‍ കാമുകനായ അരുണ്‍ പിന്മാറുകയായിരുന്നു.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ആലുവ റൂറല്‍ എസ്പിക്ക് ഉണ്ണിരാജക്ക് പരാതി നല്‍കുകയായിരുന്നു.പെണ്‍കുട്ടിയെ മുന്നാര്‍, അതിരപ്പിള്ളി, ചെറായി ബീച്ച് എന്നിവിടങ്ങളില്‍ വച്ച് പീഡീപ്പിച്ചെന്നാണ് പരാതി.
Post Your Comments