Kerala

തെരുവുനായ ആക്രമണം ; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കും. പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവു നായ്ക്കളുടെ കടിയേറ്റു വീട്ടമ്മ മരിച്ചിരുന്നു. പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ശിലുവമ്മയാണു മരിച്ചത്. ഇന്നലെ രാത്രി കടപ്പുറത്തു വച്ച് അന്‍പതോളം നായ്ക്കള്‍ ശിലുവമ്മയെ ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ മകന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ ഇയാളെയും ആക്രമിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം ഡെയ്‌സി എന്ന വീട്ടമ്മയും തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി. ഗുരുതരമായി പരുക്കേറ്റ ഡെയ്‌സിയെ പുല്ലുവിളയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

കൂടാതെ തിരുവനന്തപുരം മടവൂരിലും തെരുവുനായ ആക്രമണ ഉണ്ടായിരുന്നു. കോഴിഫാമിലെ അറുന്നൂറിലധികം കോഴികളെ നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശിലുവമ്മ മുന്‍പു രണ്ടു തവണ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തു തെരുവുനായശല്യം രൂക്ഷമാണെന്നും നിരവധി പേര്‍ നായ്ക്കളുടെ കടിയേറ്റു ചികില്‍സയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button