കൊച്ചി : തന്റെ രാജിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രയാര്‍ ഗോപാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം താന്‍ സ്വമേധയാ രാജിവെയ്ക്കില്ലെന്നും വേണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടട്ടെയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ശബരിമല തെരുവില്‍ കെട്ടിയിട്ട ചെണ്ടയല്ലെന്നും ആര്‍ക്കും വന്ന് തട്ടിയും മുട്ടിയും പോകാന്‍ അനുവദിക്കില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
രാജി വെയ്ക്കാന്‍ തനിക്ക് മടിയില്ല. എന്നാല്‍ സര്‍ക്കാര്‍ എന്നോട്് രാജി ആവശ്യപ്പെടണം. എങ്കില്‍ മാത്രമേ ഞാന്‍ രാജി വെയ്ക്കുകയുള്ളൂ. എന്നെ ഈ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളോടും പാര്‍ട്ടിയോടും രാജിയെക്കുറിച്ച് എനിക്ക് ആലോചിക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments