India

പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചു ; പിതാവിന് വന്‍ തുക പിഴ

മുംബൈ : പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് വന്‍ തുക പിഴ. ബോംബെ ഹൈക്കോടതിയാണ് പിഴ വിധിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. അന്ധേരി പ്രാന്തത്തിലെ ലോകന്ദ്‌വാല പ്രദേശത്ത് കുട്ടി ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കു പരിക്കേല്‍ക്കുകയും ചെയ്തു. വെല്‍സോവ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയും മാതാപിതാക്കളും കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ബഞ്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ 50000 രൂപ പിഴയടയ്ക്കണം എന്ന നിബന്ധനയില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button