
കണ്ണൂര്‍ : കൂത്തുപമ്പിനു സമീപം കോട്ടയംപൊയിലില്‍ ബോംബ് പൊട്ടി ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കോട്ടയംപൊയില്‍ പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത് (26) ആണു മരിച്ചത്. കോട്ടയംപൊയില്‍ കോലക്കാവിനു സമീപത്തു വച്ചാണു ബോംബ് പൊട്ടിയത്. ദീക്ഷിതിന്റെ വീട്ടില്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായത്.
സംഭവം നടക്കുമ്പോള്‍ ദീക്ഷിത് മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഒന്നാം നിലയിലാണു സ്‌ഫോടനമുണ്ടായത്. മുകള്‍ നിലയിലെ ഓടുകളടക്കം മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നു. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments