NewsGulf

ദി ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം

ഷാര്‍ജ: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന്‍ (ടി.ബി.എച്ച്.എഫ്.) അഭയാര്‍ഥികള്‍ക്കായി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ദി യുണൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷണര്‍’ .ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരിയും ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ഖാസിമിയെയാണ് അഭിനന്ദനം അറിയിച്ചത്. മധ്യപൂര്‍വ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തനം ലോകത്തിന് മാതൃകയാണെന്നും സന്ദേശത്തിൽ പറയുന്നു.

ജോര്‍ദാനിലെ സത്താരി ക്യാമ്പില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനും ചികിത്സയ്ക്കുമായി ഈ വര്‍ഷം 30 ലക്ഷം ദിര്‍ഹമാണ് ഫൗണ്ടേഷന്‍ വാഗ്ദാനംചെയ്തത്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്​പത്രി സേവനത്തിനായി ആണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക .ഇതേ ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ശുചീകരണ ഉപകരണങ്ങളും മറ്റും വാങ്ങാനായി 500,000 ദിര്‍ഹം കൂടി നല്‍കുന്നുണ്ട്. സത്താരി ക്യാമ്പിലുള്ള സിറിയൻ അഭയാർത്ഥികൾക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക .അഭയാര്‍ഥികള്‍ക്കുള്ള അടിസ്ഥാന മനുഷ്യാവകാശം ഉറപ്പുവരുത്തുന്നതോടൊപ്പം ആരോഗ്യ സംരക്ഷണവും ജീവിതനിലവാരം ഉയര്‍ത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നതെന്ന് ടി ബി എച്ച് എഫ് ഡയറക്ടർ മറിയം അല്‍ ഹമ്മാദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button