International

അപകടകരമായ സെല്‍ഫികള്‍ മാത്രം എടുക്കുന്ന ഒരു പെണ്‍കുട്ടി

അജ്ഞല നിക്കോളോ എന്ന റഷ്യന്‍ യുവതി ഫോട്ടോഗ്രാഫി സ്വയം പഠിച്ചതാണ്. ഫോട്ടോഗ്രാഫറായ അജ്ഞല ഇന്ന് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും അപകടരമായി സെല്‍ഫികളും ഫോട്ടോകളും എടുക്കുന്ന വനിത എന്ന നിലയിലാണ്. അതിരുകള്‍ക്ക് അപ്പുറമായി എന്തെങ്കിലും ചെയ്യുന്ന വ്യക്തിയാണ് അജ്ഞല. പുതിയ സാഹസികതകള്‍ ചെയ്യാന്‍ എപ്പോഴും ഇവര്‍ ശ്രമിക്കുന്നു. ഇവര്‍ സ്വയം ശ്രമിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക് അതിന് പ്രചോദനം നല്‍കുകയും ചെയ്യുന്നു.

angela-1

 

കെട്ടിടങ്ങളുടെ ഏറ്റവും മുകളില്‍ കയറി അജ്ഞല എടുത്ത സെല്‍ഫികള്‍ കണ്ടാല്‍ ആരുടെയും കൈകാലുകള്‍ വിറയ്ക്കും. ഇന്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇവരുടെ ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ പറയുന്നത് അജ്ഞല ചെയ്യുന്നത് വിഡ്ഡിത്തമാണെന്നാണ്. ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കരുതെന്നാണ് ചിലര്‍ പറയുന്നു. കാരണം ഇത് അപകടം പിടിച്ചതാണെന്നും അജ്ഞലയുടെ മരണത്തിന് വരെ കാരണമാകുമെന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button