അജ്മീര്‍: രക്ഷാബന്ധന് ദിനത്തില്‍ രാജ്യത്തിനുതന്നെ മാതൃകയായി ഒരുകൂട്ടം യുവാക്കള്‍. അജ്മീരിലെയും ഉദയ്പൂരിലെയും കുറച്ച് യുവാക്കളാണ് തങ്ങളുടെ സഹോദരിമാര്‍ക്കായി വ്യത്യസ്തമായ ഒരു സമ്മാനം ഒരുക്കിയത്. രക്ഷാബന്ധന് ദിനത്തിന്റെ ഭാഗമായി തങ്ങളുടെ സഹോദരിമാര്‍ക്ക് ശൗചനാലയം നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഇവര്‍.
യുവാക്കളെ മാതൃകയായെടുത്ത് മറ്റു ചിലരും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്. 35 കാരനായ പ്രേം ചന്ദ് ശര്‍മ്മാണ് തന്റെ സഹോദരിക്ക് ശൗചാലയം നിര്‍മ്മിച്ച് നല്‍കിയത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇയാള്‍. തന്റെ ആറ് സഹോദരിമാര്ക്കായും ടോയ്ലറ്റ് നിര്‍മ്മിക്കുമെന്ന് ഇയാള്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.
ഉദയ്പൂരിലും വളരെ വ്യത്യസ്തമായാണ് രക്ഷാബന്ധന് ആഘോഷങ്ങള്‍ നടന്നത്. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായി ടോയ്ലറ്റ് നിര്‍മ്മിച്ച് നല്കാന് യുവാക്കള്‍ തീരുമാനിച്ചു.
Post Your Comments