കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗമായ പാടാത്ത ജോലി വരമ്പത്ത് കൂലി പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ്. പാടത്തെ പണി നിര്‍ത്തില്ല, ഇനിയും തുടരും. വരമ്പത്ത് കൂലി വാങ്ങലല്ല മറിച്ച് പാടത്തെ പണിയിലൂടെ പൊന്നുവിളയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രമേശ് വ്യക്തമാക്കി.
അതെ സമയം സംഘടനാ സ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നിഷേധിക്കാനാണ് സിപിഐഎം ശ്രമമെന്നും ഇതിനെ ചെറുത്തുനിൽക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പയ്യന്നൂരില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു ഇവരുടെ പ്രതികരണം. പയ്യന്നൂർ കൊലപാതകകേസിൽ സിബിഐ അന്വേഷണത്തെ നേരിടാൻ സിപിഐഎം തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പറയുകയുണ്ടായി.
Post Your Comments