റിയോ ഡി ജനീറോ: ഗുസ്തി താരം നർസിംഗ് യാദവിന് 4 വർഷത്തെ വിലക്ക്. 74 കിലോ ഗുസ്തിയിൽ ഇനി മത്സരിക്കാനാകില്ല. നർസിംഗിന്റെ സാമ്പിളിൽ ഉത്തേജകമരുന്ന് കണ്ടെത്തിയിരുന്നു. വിലക്ക് അടിയന്തിര പ്രാബല്യത്തോടെ നിലവിൽ വന്നു. രാജ്യാന്തര കായിക കോടതിയുടേതാണ് വിലക്ക്. നാഡ പ്രത്യേക അനുമതിയോടെയാണ് നർസിംഗിനെ റിയോയിലേക്ക് അയച്ചത്. എന്നാൽ തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന നർസിംഗിന്റെ വാദം രാജ്യാന്തര കായിക കോടതി അംഗീകരിച്ചില്ല.
Post Your Comments