Kerala

മികച്ച നേട്ടവുമായി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍

കൊച്ചി● ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വളര്‍ച്ചയുമായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവള (സിയാല്‍) വും തിരുവനന്തപുരം വിമാനത്താവളവും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ 19.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതേ കാലയളവില്‍ 37.5 ശതമാനം വളര്‍ച്ചയാണ് തിരുവനന്തപുരം വിമാനത്താവളം കൈവരിച്ചത്. അതേസമയം, അറ്റകുറ്റപ്പണികള്‍ക്കായി റണ്‍വേ ഭാഗികമായി അടച്ച കോഴിക്കോട് വിമാനത്താവളത്തിന്റെ വളര്‍ച്ച 7.2 ശതമാനം മാത്രമാണ്.

അഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് പത്താംസ്ഥാനത്തുള്ള സിയാല്‍ ഈ കാലയളവില്‍ 8,86,441 ആഭ്യന്തരയാത്രക്കാരെയാണ് കൈകാര്യ ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 7 ,43,356 ആയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ കാലയളവിലെ ദേശിയ ശരാശരി വളര്‍ച്ചാ നിരക്കായ 20.4 ശതമാനം കൈവരിക്കാന്‍ സിയാലിനായില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16.3 ശതമാനം വളര്‍ച്ചയാണ് സിയാല്‍ രേഖപ്പെടുത്തിയത്. ഇതേകാലയളവില്‍ ദേശിയ ശരാശരി 21.2 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന്, വിമാനത്താവളം 2016 മേയ് 31 ന് മുന്‍പ് പൂര്‍ത്തിയാകുമെന്ന് വ്യോമഗതാഗത മന്ത്രി ജയന്ത് സിന്‍ഹ മറുപടി നല്‍കി. റണ്‍വേയുടെ 86 ശതമാനവും ടെര്‍മിനല്‍ കെട്ടിടങ്ങളുടെ 76 ശതമാനവും പൂര്‍ത്തിയാക്കി. ബോര്‍ഡിംഗ് ബ്രിഡ്ജുകള്‍, ബാഗേജ് ഹാന്‍ഡ്‌ലിംഗ് സംവിധാനം, അഗ്നിശമന സംവിധാനം, എസ്കലേറ്ററുകള്‍, എലവേറ്ററുകള്‍ തുടങ്ങിയവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പദ്ധതിയ്ക്കായി 2016 ജൂലൈ 31 വരെ 1220 കോടി രൂപ ചെലവായതായും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button