India

വേദനയുമായി എത്തിയ പോലീസുകാരന്റെ വയറു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

അമൃത്സര്‍ : വേദനയുമായി എത്തിയ പോലീസുകാരന്റെ വയറു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. അമൃത്സറിലാണ് സംഭവം. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42കാരന്റെ സ്‌കാനിംഗ് പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടത് കത്തികളാണ്. സ്‌കാനിംഗില്‍ കണ്ടെത്തിയത് സ്ഥിരീകരിക്കുന്നതിന് എന്‍ഡോസ്‌കോപ്പി പരിശോധനയും മെഡിക്കല്‍ സംഘം നടത്തി.

തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ പോലീസുകാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 40 കത്തികളാണ്. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പോലീസ് കോണ്‍സ്റ്റബിള്‍. ,ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. താന്‍ തന്നെ കത്തികള്‍ വിഴുങ്ങുകയായിരുന്നെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ വിഴുങ്ങിയത്. ഡോ. ബി.ബി ഗോയല്‍, ഡോ. രജീന്ദര്‍ രാജന്‍, ഡോ. ആരതി മല്‍ഹോത്ര, ഡോ. അനിത, ഡോ. ജിതേന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button