Kerala

വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വന്‍ കവര്‍ച്ച

കൊച്ചി : പെരുമ്പാവൂര്‍ പാറപ്പുറത്ത് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വന്‍ കവര്‍ച്ച. പാല്‍വിതരണക്കമ്പനി നടത്തുന്ന പാളിപ്പറമ്പന്‍ സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയെത്തി എട്ടംഗ സംഘം പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി മുങ്ങിയത്.

ബെനാമി പേരില്‍ സ്വത്തുണ്ടെന്നു പരാതിയുണ്ടെന്നും പരിശോധന നടത്തണമെന്നും പറഞ്ഞെത്തിയ സംഘം വീട്ടുകാരെ വീടിനു പുറത്താക്കിയാണു പരിശോധന നടത്തിയത്. കൂട്ടത്തിലൊരാള്‍ എസ്‌ഐയുടെ യൂണിഫോം ധരിച്ചിരുന്നു. പരിശോധന പൂര്‍ത്തിയാക്കി തിരിച്ചിറങ്ങിയപ്പോള്‍, പരാതി ശരിയല്ലെന്നും ഒന്നും ലഭിച്ചില്ലെന്നുമായിരുന്നു വിശദീകരണം.

ഇവര്‍ പോയതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണു സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്നു മനസിലായത്. അലമാരയില്‍ സൂക്ഷിച്ച 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 25000 രൂപ, മൊബൈല്‍ ഫോണ്‍, സ്‌കൂട്ടറിന്റെ താക്കോല്‍ എന്നിവയുമായാണു മുങ്ങിയത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button