ശ്രീനഗര്‍: കശ്മീരിലെ സംഘര്‍ഷങ്ങള്‍ നേരിടുന്നതില്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ വെടിയുതിര്‍ക്കേണ്ടി വരുമെന്ന് സിആര്‍പിഎഫ്.പ്രതിഷേധക്കാരെ നേരിടുമ്പോള്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ ഹൈക്കോടതിയിലെത്തിയ ഹര്‍ജിയെ തുടര്‍ന്നാണ് സിആര്‍പിഎഫ് സത്യവാങ് മൂലം സമര്‍പ്പിച്ചത്.
നിലവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉപയോഗിക്കാവുന്നതില്‍ ഏറ്റവും അക്രമശേഷി കുറഞ്ഞ ആയുധമാണ് പെല്ലറ്റ് ഗണ്ണുകളെന്നുമാണ് സിആര്‍പിഎഫിന്‍റെ വാദം. പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കുന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ നേരിടാന്‍ സുരക്ഷ സേന മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. ഇതിന്‍റെ അനന്തരഫലം രൂക്ഷമായിരിക്കുമെന്നും സിആര്‍പിഎഫ് ഹൈക്കടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഹിസ്ബുള്‍ മുജാഹിദ്ധീന്‍ അംഗം ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീരിലുടലെടുത്ത സംഘര്‍ഷങ്ങളെ നേരിടാന്‍ സുരക്ഷ സേന പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് കാഴ്ച ശക്തി നഷ്ടമാകുന്നതുള്‍പ്പെടെയുള്ള പരിക്കുകളേറ്റത്. ഇതിനെ തുടര്‍ന്ന് പെല്ലറ്റ് ഗണ്ണുകള്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയായിരുന്നു.
Post Your Comments