തൃശൂര്‍: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവനരംഗത്തുനിന്ന് വിടവാങ്ങാൻ ഒരുങ്ങുന്നു. മൊബൈല്‍ സേവനത്തിനുള്ള ബി.എസ്.എന്‍.എല്ലിന്‍െറ സ്പെക്ട്രം ലൈസന്‍സ് 2020ല്‍ അവസാനിക്കും. ലേലത്തുകയുടെ 10 ശതമാനം പ്രാരംഭമായി കെട്ടിവെക്കാന്‍ ബി.എസ്.എന്‍.എല്ലിന്‍െറ പക്കലില്ല എന്ന കാരണത്താൽ ഈ വര്‍ഷം നടന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം ബി.എസ്.എന്‍.എല്ലിനെ അനുവദിച്ചിരുന്നില്ല . 2017ലെ ലേലത്തിനും അനുമതിയില്ല.
പുതിയ ലേലങ്ങളില്‍നിന്ന് പുറന്തള്ളപ്പെട്ടതോടെ മൊബൈല്‍ ശൃംഖല വിപുലപ്പെടുത്താൻ ബിഎസ്എൻഎല്ലിന് കഴിയില്ല. 2000ലാണ് 20 വര്‍ഷത്തേക്ക് ബി.എസ്.എന്‍.എല്ലിന് 2-ജി ലൈസന്‍സ് ലഭിച്ചത്. പിന്നീട് 3-ജി ലഭിച്ചു. ഈവര്‍ഷം 4-ജി സ്പെക്ട്രം ലേലം നടന്നപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തായി.
കേരളത്തില്‍ മാത്രമാണ് ബി.എസ്.എന്‍.എല്‍ മൊബൈല്‍ മുന്നിലുള്ളത്. 2020ല്‍ അതും അവസാനിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പുതിയ കമ്പനികൾ മുന്നോട്ട് വരുന്നതും സ്പെക്ട്രം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റവും ബി.എസ്.എന്‍.എല്ലിന് തിരിച്ചടിയാണ്.
Post Your Comments